ആലപ്പുഴ: ഡോ.ബി.ആർ.അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. ആലപ്പുഴയിൽ ജില്ലാ അസി. സെക്രട്ടറി പി.വി.സത്യനേശൻ, അമ്പലപ്പുഴയിൽ സംസ്ഥാന കൗൺസിൽ അംഗം വി.മോഹൻദാസ്, ഹരിപ്പാട് ജില്ലാ എക്‌സി അംഗം കെ.കാർത്തികേയൻ, ചേർത്തലയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവ പ്രസാദ്, രാമങ്കരിയിൽ മണ്ഡലം സെക്രട്ടറി ആർ.രാജേന്ദ്രകുമാർ, എടത്വായിൽ മണ്ഡലം സെക്രട്ടറി ടി.ഡി.സുശീലൻ, ഭരണിക്കാവിൽ ജില്ലാ എക്‌സി അംഗം കെ.ജി.സന്തോഷ്, കായംകുളത്ത് സംസ്ഥാന കൗൺസിൽ അംഗം എ.ഷാജഹാൻ, ചാരുംമ്മൂട്ടിൽ മണ്ഡലം സെക്രട്ടറി എം.മുഹമ്മദാലി, ചെങ്ങന്നൂരിൽ കെ.കെ. മണിക്കുട്ടൻ എന്നിവർ ഉദ്ഘാടനം ചെയ്തു.