ആലപ്പുഴ: ഷോർട്ട് സർക്യൂട്ട് കാരണം കുളിമുറിയിലെ വാട്ടർ ഹീറ്ററിന് തീപിടിച്ചു. കളർകോട് വാർഡ് സനാതനപുരം കൈതവന നജാദേവി കണങ്കാടുശ്ശേരിയുടെ ഉടമസ്ഥതയിലുള്ള ഇരുനില വീട്ടിലാണ് രാത്രി 10മണിയോടെ തീപിടിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ ദുരന്തം ഒഴിവാക്കി. തീയണയ്ക്കുകയും വാട്ടർ ഹീറ്ററിന്റെ കണക്ഷൻ വിഛേദിച്ച് മറ്റ് അപകടങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. വാട്ടർ ഹീറ്ററിനും വയറിംഗിനും ഭിത്തിയിലെ ടൈലുകൾക്കും കേടുപാടുകൾ സംഭവിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.