ak

ആലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രി, ജില്ലാ മിസ്റ്റ് ടീം, കേരള സ്റ്റേറ്റ്എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ടി.ബി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വനിത-ശിശു ആശുപത്രിയുടെ പരിധിയിലുള്ള സീവ്യൂ വാർഡിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കായുള്ള പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ അഡ്വ.റീഗോ രാജു ഉദ്ഘാടനം ചെയ്തു. വഴിച്ചേരി വാർഡ് കൗൺസിലർ ബിന്ദു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.നിഹാൽ, എസ്.ജയകൃഷ്ണൻ, അർച്ചന.കെ.ആർ, അതുല്യ, അംബിക.പി, മഞ്ജുഷ.ടി, ലത.കെ, സിന്ധു വർഗീസ്, ആശാപ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.