ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 3715-ാം നമ്പർ കോമന ശാഖയുടേയും പോഷക സംഘടനകളുടെയും സംയുക്ത പ്രവർത്തകയോഗം ചേർന്നു. ശാഖാ യോഗം കമ്മറ്റി, യൂത്ത് മൂവ്മെന്റ് ,വനിതാ സംഘം യൂണിറ്റ് കമ്മിറ്റി, മൈക്രോ ഫിനാൻസ് യൂണിറ്റ് എന്നിവരുടെ സംയുക്ത പ്രവർത്തകയോഗമാണ് ചേർന്നത്. മണിയമ്മ രവീന്ദ്രൻ ഭദ്രദീപ പ്രകാശനം ചെയ്തു.ശാഖാ സെക്രട്ടറി വി.ഉത്തമൻ അമ്പലപ്പുഴ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് പി.ദിലീപ് അദ്ധ്യക്ഷനായി . കെ. ബാബുക്കുട്ടൻ,സതീഷ് കുമാർ, ജലജ ഉണ്ണികൃഷ്ണൻ, ഓമന ദാസ് ,ലീലമ്മ ബോബൻ, എന്നിവർ സംസാരിച്ചു.ശ്രീകുമാർ നന്ദി പറഞ്ഞു.