
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് മത്സ്യബന്ധന തൊഴിലാളികൾക്ക് ഐസ് ബോക്സുകളും, ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും വിതരണം ചെയ്തു. എച്ച്. സലാം എം. എൽ. എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ. പി. സരിത, സ്ഥിരം സമിതി അദ്ധ്യക്ഷരായ അജിത ശശി, ആർ .വിനോദ് കുമാർ, ജയപ്രസന്നൻ, അംഗങ്ങളായ ഗീതാ കൃഷ്ണൻ, സുധർമ്മ ബൈജു, സാജൻ എബ്രഹാം, ഫിഷറീസ് ഓഫീസർ ലീന, പഞ്ചായത്ത് സെക്രട്ടറി കെ.സുജാത എന്നിവർ സംസാരിച്ചു.