
അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അമ്പലപ്പുഴ വടക്ക് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.സുരേഷ് ബാബു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. സോമനാഥപിള്ള മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. എസ്.പി.യു അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപി, ബ്ലോക്ക് സെക്രട്ടറി സി.വി .പീതാംബരൻ , ഭാരവാഹികളായ രാജു കത്തിപ്പാടം ,ഡി. ലതിക , പി.ശശി ,ജി.പി. രവീന്ദ്രനാഥപിള്ള , ജി.ജയവല്ലി തുടങ്ങിയവർ പ്രസംഗിച്ചു. ക്വിസ് മത്സരം, മിഠായി പെറുക്കൽ , കസേരകളി തുടങ്ങിയ മത്സരങ്ങളും, ലളിത ഗാനം , തിരുവാതിര തുടങ്ങിയ കലാപരിപാടികളും കുടുംബ സദ്യയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ. അബ്ദുക്കുട്ടി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി കെ. ശ്രീലതാ ദേവി സ്വാഗതം പറഞ്ഞു.