
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിയെ കൈയേറ്റം ചെയ്യുകയും കണ്ണട പൊട്ടിക്കുകയും മേശയുടെ ഗ്ലാസ് അടിച്ച് തകർക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ നൽകിയ കത്ത് പഞ്ചായത്ത് കമ്മിറ്റി തള്ളിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ കമ്മിറ്റി ബഹിഷ്‌കരിച്ച് ഓഫീസിനുള്ളിൽ കുത്തിയിരിപ്പ് സമരം നടത്തി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് രാജേഷ്, അംഗങ്ങളായ അജയ് ഘോഷ്, ബേബി ചാക്കോ, ഹബീബ് റഹ്മാൻ, ആർ. ഉഷാദേവി, രജനി രാജേഷ് എന്നിവർ നേതൃത്വം നൽകി.