ambala

അമ്പലപ്പുഴ: യന്ത്രവത്കൃത യാനങ്ങൾ സർക്കാർ അനുവദിച്ച പരിധികൾ ലംഘിച്ച് തീരത്തോട് ചേർന്ന നടത്തുന്ന മത്സബന്ധനം തടയുന്നതിന് തീരദേശ പൊലീസ് ശക്തമായ ഇടപെടൽ നടത്തണമെന്ന് ജനത മത്സ്യത്തൊഴിലാളി യൂണിയൻ (എച്ച്. എം. എസ് ) ജില്ലാ കൺവെൻഷൻ ആവിശ്യപ്പെട്ടു. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സാദിഖ് എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ജനതാ മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് വി.ഭുവനേശ്വരൻ അദ്ധ്യക്ഷനായി. മുൻ സംസ്ഥാന സെക്രട്ടറി മോഹൻ സി.അറവന്തറ മുഖ്യപ്രഭാഷണം നടത്തി.സനൽ പ്രഭാകരൻ, പി.എസ്. മുജീബ് , സ്മിത എസ്.മുണ്ടകത്തിൽ, ഉഷാകുമാരി ആർ അറവന്തറ, സാദിക് ഉലകൻ ,അജ്മൽ എന്നിവർ സംസാരിച്ചു.