
കായംകുളം: അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ജില്ലാ സമ്മേളനം കായംകുളം കാദീശ ഓഡിറ്റോറിയത്തിൽ നടന്നു.നഗരസഭ ചെയർ പേഴ്സണൽ പി.ശശികല ഉദ്ഘാടനം ചെയ്തു. കെ.എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു.പൊതുസമ്മേളനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റായി വിപിൻ അൽകർമ്മയെയും സെക്രട്ടറിയായി രാജി മോൻ വാസുവിനെയും ട്രഷററായി ഷിജു ജോസഫിനെയും തിരഞ്ഞെടുത്തു.