
കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ 4497-ാം നമ്പർ ആർ.ശങ്കർ സ്മാരക ശാഖായോഗം വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. കായംകുളം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പനയ്ക്കൽ ദേവരാജൻ,യോഗം ഡയറക്ടർ ബോർഡ് അംഗം എ.പ്രവീൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി ബിജു പി. വിജയൻ (പ്രസിഡന്റ്), ബി.രാധാകൃഷ്ൻ (വൈസ് പ്രസിഡന്റ്), പി.ഹരിലാൽ (സെക്രട്ടറി), രമണൻ ചക്കാലത്തറ (യൂണിയൻ കമ്മറ്റി അംഗം),വി.വിജേഷ്, സന്തോഷ് മോഴുവട്ടത്ത്, ഡി.കൃഷ്‌ണകുമാർ, ബി.ഹരിദാസൻ, രമേശൻ കൊട്ടോളിൽ,സുനി തെക്കേതലയ്ക്കൽ. രവി ലക്ഷ്മീഭവനം (മാനേജിംഗ് കമ്മറ്റി അംഗങ്ങൾ).പി.തമ്പാൻ, കെ.രാജേഷ്, ആർ.ഉണ്ണികൃഷ്‌ണൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.