
പൂച്ചാക്കൽ: തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാനല്ല, പൊതുജനങ്ങൾക്ക് നിയമത്തിന്റെ പരിധിയിൽ നിന്നുക്കൊണ്ട് മെച്ചപ്പെട്ട സേവനം നൽകുവാനുള്ള മനോഭാവം വളർത്തുവാനാണ് ശ്രീനാരായണ എംപ്ലോയീസ് ഫോറം ലക്ഷ്യമിടുന്നതെന്ന് എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖല ചെയർമാൻ കെ.എൽ.അശോകൻ പറഞ്ഞു. എംപ്ലോയീസ് ഫോറത്തിന്റേയും സൈബർ സേനയുടേയും പണാവള്ളി മേഖല കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ സർവീസിലിരിക്കുന്ന സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർ പുതിയ തലമുറയ്ക്ക് വഴികാട്ടിയാകാനും കൈത്താങ്ങാകുവാനും ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗം കൗൺസിലർ പി.ടി. മന്മഥൻ അദ്ധ്യക്ഷനായി. മേഖല കൺവീനർ ബിജുദാസ് മുഖ്യ പ്രഭാഷണവും എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി സെക്രട്ടറി ഗോപാലകൃഷ്ണൻ ആമുഖ പ്രസംഗവും നടത്തി. കേന്ദ്ര സമിതി അംഗം അജി ഗോപിനാഥൻ, ടി.ഡി. പ്രകാശൻ, നിധിൻ തിരുനല്ലൂർ, റാണി ഷിബു, ദേവൻ ആർ. ദാസ് , മഹേഷ് പുന്നപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അജി ഗോപിനാഥൻ (ചെയർമാൻ ) പി.സുനിൽ കൺവീനർ)സിജിൻ, ഷീന , ശ്രീജിത്ത്, പ്രജീന, ബിന്ദു ( കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.