ഹരിപ്പാട്:നിലംപൊത്താറായ ജലസംഭരണി പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജലസംഭരണിയിൽ ബൊക്ക വച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സുജിത്ത് വീയപുരം ഉദ്ഘാടനം ചെയ്തു. ജലസംഭരണി പൊളിച്ച് ഉയർന്ന സംഭരണശേഷിയുള്ളത് നിർമ്മിക്കണമെന്നും അതിലൂടെ പഞ്ചായത്തിലെ കുടിവെള്ളക്ഷമം പരിഹരിക്കണമെന്നും സുജിത്ത് വീയപുരം പറഞ്ഞു. യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ് സഞ്ജു വി.എസ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം എം.ജഗേഷ് നേതൃത്വം നൽകി.