ആലപ്പുഴ: നശീകരണ പ്രവർത്തനങ്ങളിൽ നിന്നൊഴിവാക്കി മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നിശബ്ദമായ ദൗത്യമായി സമൂഹത്തിൽ ഉണ്ടാകേണ്ടതെന്ന് മാവേലിക്കര സീറോ മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പറഞ്ഞു. ആലപ്പുഴ വൈ.എം.സി.എ സംയുക്ത ക്രിസ്മസ് കരോൾ വേളയിൽ ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ആലപ്പുഴ രൂപത ബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വൈ.എം.സി.എ പ്രസിഡന്റ് മൈക്കിൾ മത്തായി അദ്ധ്യക്ഷത വഹിച്ചു. റിലിജിയസ് കമ്മിറ്റി ഡയറക്ടർ ഡോ.പി.ഡി.കോശി, ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള തുടങ്ങിയവർ നേതൃത്വം നൽകി.