nss-adarav

മാന്നാർ : വിഷവർശ്ശേരിക്കര 2293-ാം നമ്പർ ശ്രീദേവി വിലാസം എൻ. എസ്. എസ്. കരയോഗത്തിലെ മുതിർന്ന കരയോഗ അംഗങ്ങളെ ആദരിക്കലും, എൻഡോവ്മെന്റ് വിതരണവും ഉന്നത മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. കരയോഗം പ്രസിഡന്റ് അഡ്വ. എസ്. ശിവകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എൻ.എസ്.എസ് ഡയറക്‌ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പി. എൻ. സുകുമാര പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ് മുതിർന്ന കരയോഗ അംഗങ്ങളെ ആദരിച്ചു. വനിതാ സമാജം പ്രസിഡന്റ് ദീപ അനൽ, വൈസ് പ്രസിഡന്റ് മോഹനകുമാർ ടി.സി, ട്രഷറർ രാധാകൃഷ്‌ണൻ നായർ, ജോയിന്റ് സെക്രട്ടറി സുരേഷ്‌കുമാർ.എസ്, കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു തൈശ്ശേരിൽ, സജികുമാർ, പരടയിൽ, എം.ഡി. രഘുനാഥൻ നായർ, ഹരികുമാർ .കെ എന്നിവർ സംസാരിച്ചു.കരയോഗം സെക്രട്ടറി സുജിത്ത് കുമാർ സ്വാഗതവും വനിതാസമാജം സെക്രട്ടറി വത്സലാ കുമാരിഅമ്മ ടി.പി നന്ദിയും പറഞ്ഞു.