
മാന്നാർ:കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി എണ്ണയ്ക്കാട് മേഖലാ കമ്മിറ്റിയും പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും നടത്തി. പെരിങ്ങിലിപ്പുറം ഗവ. യു പി സ്കൂളിൽ എം.എസ് .അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എൻ.ആർ.സോമൻപിള്ള, വർക്കിംഗ് ചെയർമാൻ അഡ്വ. സുരേഷ് മത്തായി, ചീഫ് കോർഡിനേറ്റർ സിബു വർഗീസ്, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ എം.കെ.ശ്രീകുമാർ, സുരേഷ് കലവറ, കെ.കെ. ഷാജി, റെജി മാത്യു, മേഖല കൺവീനർ കനകരാജൻ, ടി.സി.സുരേഷ്, എൻ.രാജേന്ദ്രൻ, നിതിൻ കിഷോർ, വി.കെ.സുനിൽ, ജയകുമാർ, ശോഭ മഹേശൻ, എസ് സുരേഷ് എന്നിവർ സംസാരിച്ചു.