ആലപ്പുഴ: നെഹ്‌റു യുവ കേന്ദ്രയുടെയും ഇരിപ്പക്കുളം വിവേകാനന്ദ ആർട്‌സ് ആൻഡ് റേഡിയോ ക്ലബ് വായനശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. യു.പി ഹൈസ്‌കൂൾ വിഭാഗങ്ങളിലായി വിവിധ സ്‌കൂളുകളിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. തുടർന്ന് നടന്ന ചടങ്ങ് വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി.സുപ്രഭൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിലംഗം ഇരിപ്പിക്കുളം രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ശ്രീകുമാരൻ നമ്പ്യാതിരി, അനിൽ വാസുദേവ, അനിൽ, തിലക അരുൺ, സുനിൽകുമാർ, പ്രശോഭ, നുസ്രത്ത് ബീഗം എന്നിവർ പങ്കെടുത്തു.