മുഹമ്മ: പാതിരാമണൽ ഫെസ്റ്റിന് മണ്ണഞ്ചേരി ഹൈസ്ക്കൂൾ വിദ്യാർത്ഥിനികളുടെ മൈലാഞ്ചി മൊഞ്ച് .പാതിരാമണൽ ഫെസ്റ്റിന് ചാരുതയേകാനാണ് മണ്ണഞ്ചേരി ഹൈസ്കൂളിൽ മൊഞ്ചുള്ള മൈലാഞ്ചി എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം അരങ്ങേറിയത്.

സ്കൂൾ വിദ്യാർത്ഥിനിയുടെ കൈയ്യിൽ മൈലാഞ്ചി ഇട്ടു കൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി മൽസരം ഉദ്ഘാടനം ചെയ്തത്. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ നസീമ എന്നിവരും മൈലാഞ്ചിയിടൽ മത്സരത്തിൽ പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ഹഫ്സ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ് ,പഞ്ചായത്ത് വൈസ് ചെയർമാൻ എൻ.ടി റെജി ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ നസീമ ,പഞ്ചായത്തംഗം വി.വിഷാണു എന്നിവർ സംസാരിച്ചു.