
ആലപ്പുഴ: 92-ാമത് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് നൽകിവരുന്ന ഗുരുപൂജ അന്നദാനത്തിലേക്കുള്ള വിഭവ സമാഹരണത്തിന് തുടക്കം കുറിച്ചു. ഗുരുധർമ്മ പ്രചരണ സഭ പുളിങ്കുന്ന് കുന്നുമ്മ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിഭവസമാഹരത്തിലേക്ക് എസ്.എൻ.ഡി.പി യോഗം 1552 -ാം നമ്പർ പുളിങ്കുന്ന് പടിഞ്ഞാറ് ശാഖ പ്രസിഡന്റ് എസ്.സുരേഷ്‌കുമാർ, സെക്രട്ടറി സി.എം.സുജിത്ത് എന്നിവരിൽ നിന്ന് ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി കോ-ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന്, മേഖല കമ്മിറ്റി പ്രസിഡന്റ് കെ.എസ്.ഷാജിമോൻ, സെക്രട്ടറി പി.സി.പവിത്രൻ എന്നിവർ സ്വീകരിച്ചു. 25ന് രാവിലെ അരുർ, ചേർത്തല, ആലപ്പുഴ, കുട്ടനാട്, അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര കായംകുളം എന്നി മണ്ഡലങ്ങളിലെ സഭാപ്രവർത്തകർ സമാഹരിക്കുന്ന ഉത്പന്നങ്ങൾ ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങി വൈകുന്നേരം ശിവഗിരി മഹാസമാധി സന്നിധിയിൽ സമർപ്പിക്കും