pustaka-charcha

മാന്നാർ: അമ്മമലയാളം ചെങ്ങന്നൂർ സാംസ്കാരിക സമിതിയും മാന്നാർ നാഷണൽ ഗ്രന്ഥശാലയും സംയുക്തമായി ഗ്രന്ഥശാലാ ഹാളിൽ വച്ച് കഥാകൃത്ത് രവി പാണ്ടനാടിന്റെ 'അരുത് കാട്ടാളാ' എന്ന കഥാസമാഹാരത്തിന്റെ പുസ്തക ചർച്ച സംഘടിപ്പിച്ചു. അമ്മ മലയാളം വൈസ് പ്രസിസഡന്റ് ബി.ഷാജ് ലാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ദിവ്യ ഉണ്ണികൃഷ്ണൻ, അനീഷ് ടി.എൻ, ഗോപി ബുധനൂർ, പീതാംബരൻ പരുമല, രവി പാണ്ടനാട്, ലക്ഷ്മി രാജേന്ദ്രൻ, അമ്മമലയാളം സെക്രട്ടറി ജി.നിശീകാന്ത് എന്നിവർ സംസാരിച്ചു.