
കൈനകരി: തോട്ടുവാത്തല ഗവ.യു.പി.എസിലെ ക്രിസ്മസ് ദിനാഘോഷവും സ്‌പോർട്സ് കിറ്റ് വിതരണോദ്ഘാടനവും ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നോബിൻ.പി.ജോൺ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ സ്‌കൂൾ കോപ്ലക്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുട്ടികൾക്കാവശ്യമായ കളിയുപകരണങ്ങൾ വാങ്ങിയത്. പ്രഥമാദ്ധ്യാപിക സിന്ധു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ഭാവന, അദ്ധ്യാപികരായ കവിത മോൾ, ജോബിൻ കുന്നേൽ, ബിന്ദു, റോസമ്മ, ജോസ്, അൻസില വിദ്യാർത്ഥി പ്രതിനിധി എം.അനുദേവ്, രക്ഷകർതൃ പ്രതിനിധി ഷീലമ്മ തുടങ്ങിയവർ സംസാരിച്ചു