ആലപ്പുഴ:ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മനുസ്മൃതി ഭരണഘടനയാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇന്ത്യൻ ജനതയോട് മാപ്പ് പറയണമെന്നും ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവനും സെക്രട്ടറി കെ.സുരേഷ്‌കുമാറും ആവശ്യപ്പെട്ടു.