
ചേർത്തല:എസ്.എൻ.ഡി.പി യോഗം വനിതാസംഘം ചേർത്തല മേഖല കിൻഡർ വിമൻസ് ആശുപത്രിയുമായി സഹകരിച്ച് സ്ത്രീകൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.യൂണിയൻഹാളിൽ നടന്ന ക്യാമ്പ് എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖലാ ചെയർമാൻ കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്തു.ശോഭിനി രവീന്ദ്രൻ അദ്ധ്യക്ഷയായി.മേഖലാ കൺവീനർ പി.ഡി.ഗഗാറിൻ മുഖ്യപ്രഭാഷണം നടത്തി.മേഖല വൈസ് ചെയർമാൻ പി.ജി.രവീന്ദ്രൻ,ബേബി ബാബു,അമ്പിളി അപ്പുജി,സുനിതാസേതുനാഥ്,ബേബിഷാജി തുടങ്ങിയവർ സംസാരിച്ചു.നൂറുകണിക്ക് വനിതകൾ ക്യാമ്പിൽ പങ്കെടുത്തു.