ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സംസ്ഥാന യുവജനക്ഷേമ ബോർഡംഗം അഡ്വ.ആർ.രാഹുൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ.ജി.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ജനുഷ, ഗീതാ ശ്രീജി, മണി വിശ്വനാഥ്, മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു സുഭാഷ്, ഡോ.പി.വി.സന്തോഷ്, സുനിൽ കൊപ്പാറേത്ത്, ശ്രീജി പ്രകാശ്, ഓച്ചിറ ചന്ദ്രൻ, എസ്.അജിത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ശ്രീദേവി, അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.സാംസൺ, ഡി.സുലേഖ, സുബി എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നിന്ന് വിളംബരറാലിയും നടന്നു. നാല് വേദികളിലായി നടന്ന കലാകായിക മത്സരങ്ങളുടെ സമാപന സമ്മേളനവും സമ്മാനവിതരണവും കേരള ഫോക്ക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ജനുഷ, ഗീതാ ശ്രീജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ.വേണുകുമാർ, എൽ.ഉഷ, കെ.വി.ജ്യോതിപ്രഭ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വിജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു സുഭാഷ്, ശ്രീജി പ്രകാശ്, ഓച്ചിറ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ശ്രീദേവി എന്നിവർ സംസാരിച്ചു.