ഹരിപ്പാട് : മുതുകുളം കെ.വി.സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് "സംസ്കൃതി 2024" പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂളിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ.ജി.സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. സുനിൽ കൊപ്പാറേത്ത്, സി.സുജി, എസ്.കൃഷ്ണകുമാരി, ആർ.വിദ്യ, വി.അനിൽബോസ്, എ.എം.ഷഫീഖ്, എൻ.വി.ഉഷസ്സ് എന്നിവർ സംസാരിച്ചു.