മാവേലിക്കര: പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ശതോത്തര സുവർണ്ണജൂബിലി ആഘോഷങ്ങളോട് ചേർന്ന് ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സുവിശേഷ സംഘം നടത്തിയ മാർത്തോമ്മൻ സ്മൃതി സംഗമം ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന സുവിശേഷസംഘം വൈസ് പ്രസിഡന്റ് ഫാ.അലക്സാണ്ടർ വട്ടക്കാട്ട് അധ്യക്ഷനായി. കോട്ടയം വൈദീക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, ഭദ്രാസന സുവിശേഷസംഘം ഉത്തര മേഖല പ്രസിഡന്റ് ഫാ.ടി.ടി.തോമസ് ആല, പത്തിച്ചിറ ഗ്രൂപ്പ് പ്രസിഡന്റ് ഫാ.സന്തോഷ് വി.ജോർജ്, പത്തിച്ചിറ വലിയപള്ളി വികാരി ഫാ.കെ.എം.വർഗ്ഗീസ് കളീയ്ക്കൽ, പശ്ചിമ മേഖല സെക്രട്ടറി ഫാ.കെ.പി.വർഗ്ഗീസ്, സംഘം ജനറൽ സെക്രട്ടറി പി.എസ്.വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി അലക്സ് കെ.കോശി, ട്രഷറർ സി.ജി.അലക്സാണ്ടർ, ഫാ.വി.തോമസ്, ഫാ.നൈനാൻ ഉമ്മൻ, ഫാ.ജോബ് ടി.ഫിലിപ്പ്, ഫാ.ഐ.ജെ.മാത്യു, ഫാ.ജസ്‌റ്റിൻ ജോസ്, ഫാ.കോശി അലക്സ് തൂമ്പുങ്കൽ, പത്തിച്ചിറ വലിയപള്ളി ട്രസ്റ്റി റോയി തങ്കച്ചൻ, സെക്രട്ടറി പി.എസ്.ബാബു, ജനറൽ കൺവീനർ ജോൺ കെ.മാത്യു, ജോയിന്റ് കൺവീനേഴ്സായ അലക്സ് മാത്യു, സഖറിയാ പി.അലക്സ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു ചെട്ടികുളങ്ങര, ജോജി ജോർജ് എന്നിവർ സംസാരിച്ചു.