ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിലെ അർഹതപ്പെട്ട കർഷകരുടെ കൈവശ ഭൂമിക്ക് അടിയന്തരമായി പട്ടയം നൽകണമെന്ന് കേരള കർഷകസംഘം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കും കയർ തൊഴിലാളികൾക്കും പ്രദേശം വിട്ടു പോകാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് അർഹതപ്പെട്ടവർക്ക് കൈവശഭൂമിക്ക് പട്ടയം നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കേരള കർഷകസംഘം കാർത്തികപ്പള്ളി ഏരിയാ കമ്മറ്റി പ്രസിഡന്റ് ഒ.എം.സാലിയും സെക്രട്ടറി ബി.കൃഷ്ണകുമാറും സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പുകളോടും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.