bjj

ഹരിപ്പാട് : നഗരസഭയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് കുപ്പികൾ വഴിയിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കുന്നതിനായി നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. രമേശ്‌ ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ സുബി പ്രജിത് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.നാഗദാസ്, എസ്.കൃഷ്ണകുമാർ, നിർമ്മലകുമാരി കൗൺസിലർ ശ്രീജാകുമാരി നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ്‌ ജെ എച് ഐ മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.