ഹരിപ്പാട് : കുമാരപുരം കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിലുള്ള ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി എസ് താഹ നിർവഹിച്ചു. സി.ഡി.എസ് ചെയർ പേഴ്സൺ സിന്ധു മോഹൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഉത്പാദിപ്പിച്ച കാർഷിക ഉത്പ്പന്നങ്ങൾ,ക്രിസ്മസ് കേക്കുകൾ, അച്ചാറുകൾ എന്നിവ മേളയിൽ വിപണനത്തിനായി തയ്യാറായിട്ടുണ്ട്. അംഗങ്ങളായ സതിയമ്മ, അശ്വതി,ആശ എന്നിവർ സംസാരിച്ചു.