മാവേലിക്കര: നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ ബാലവേദിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമവും പരിശീലന ക്ലാസുകളും നടത്തി. പല്ലാരിമംഗലം ശാസ്താകുളങ്ങരയിൽ നടന്ന യോഗം ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ.കെ.ജി സുരേഷ് അദ്ധ്യക്ഷനായി. പ്രസിഡന്റ് പി.വി.ശിവൻ, സെക്രട്ടറി കെ.ജി.മുകുന്ദൻ, ഡോ.ആർ.കമുകറ ശ്രീലേഖ, തേക്കടി രാജൻ, സി.ആർ. സദാശിവൻ പിള്ള എന്നിവർ ക്ലാസ് നയിച്ചു. രവിമാമ്പ്ര, തെക്കേകര ഗ്രാമപഞ്ചായത്ത് അംഗം രമണി ഉണ്ണികൃഷ്ണൻ, ശശിധരക്കുറുപ്പ് , മഞ്ജുപിള്ള, കെ.ശങ്കർ, നരേന്ദ്രപ്രസാദിന്റെ മകൾനൃത്ത പ്രസാദ്, ചെറുമകൾ വൈഷ്ണവി സതീഷ് എന്നിവർ സംസാരിച്ചു.