മാവേലിക്കര: കോളേജ് ഒഫ് അപ്പ്ലൈഡ് സയൻസ് എൻ.എസ്.എസ് സപ്തദിന ക്യാമ്പ്, കൂടെ, ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു. വിളംബര ഘോഷയാത്ര നടന്നു. ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി.സുധാകരകുറുപ്പ് വിളംബര ഘോഷയാത്ര ഉദ്ഘടനം ചെയ്തു. സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. കോളേജിന്റെ പ്രിൻസിപ്പൽ ഡോ.ഐഷ.വി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം കെ.ജി സന്തോഷ് കുമാർ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്ത്‌, എച്ച്.എം ഇൻചാർജ് ബിന്ദു.ആർ, ടി.ടി.ഐ പ്രിൻസിപ്പൽ ഗിരിജ, കോളേജ് പി.ടി.എ പ്രസിഡന്റ് അരുൺ കുമാർ, ഐ.എച്ച്.ആർ.ഡി എൻ.എസ്.എസ് റീജിയണൽ കോർഡിനേറ്റർ റെജിമോൻ.ആർ എന്നിവർ സംസാരിച്ചു.