മാവേലിക്കര: ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ്, ഉണർവ് കണ്ടിയൂർ ഗവ.യു.പി സ്കൂളിൽ ആരംഭിച്ചു. എം.എസ്.അരുൺ കുമാർ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ്‌ ശ്രീകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ ചാർജ് ആർ.രഞ്ജിനി സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ്, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്, മാനേജർ പ്രധിനിധി സി.ചന്ദ്രശേഖരപിള്ള, ഉമയമ്മ, രമ്യ.സി പിള്ള, വിജയകുമാർ, എസ്.ഗിരിജ, ആർ.ബിന്ദു, സുനിൽ കുമാർ, യു.ശ്രീദേവി എന്നിവർ സംസാരിച്ചു.