മാവേലിക്കര: ഡോ.ബി.ആർ.അംബേദ്കറെ അപമാനിച്ചതിൽ പ്രതിഷേധിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ ഭരണിക്കാവ് മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കാക്കനാട് ജംഗ്ഷനിൽ നടന്ന പ്രതിഷേധറാലിയും പൊതുയോഗവും സി.പി.ഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.ജി സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ.എൻ.ശ്രീകുമാർ അദ്ധ്യക്ഷനായി. മണ്ഡലം കമ്മിറ്റി നേതാക്കളായ എസ്.ആദർശ്, കെ.സുകുമാരൻ, റഹീം കൊപ്പാറ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എസ്.സെൻ, രമ അഭിലാഷ്, ഓച്ചിറ ചന്ദ്രൻ, ജി.ബാബു, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അഡ്വ.അമൽ രാജ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പ്രദീപ് കുട്ടപ്പൻ, നൈനാൻ ജോർജ്ജ്, സി കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.