കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 372-ാം നമ്പർ കുന്നങ്കരി ശാഖ ശ്മശാനംറോഡ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രികുമാർ അദ്ധ്യക്ഷയായി. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് റോഡഡ് നിർമ്മാണത്തിന് 18.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം സി.വി.രാജീവ്, റോഡ് സന്പാദക സമിതി ആക്ടിംഗ് പ്രസിഡന്റ് കെ.ബി.മോഹനൻ തയ്യിൽ എന്നിവർ സംസാരിച്ചു.ശാഖയോഗം സെക്രട്ടറി ബി.റെജി കരുമാലിൽ സ്വാഗതവും മാനേജിംഗ് കമ്മിറ്റിയംഗം എം.കെ.കമലാസനൻശാന്തി നന്ദിയും പറഞ്ഞു.