photo

മാരാരിക്കുളം:കുട്ടികളെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (എ.ഐ), മെഷീൻ ലീണിംഗ്, റോബോട്ടിക്സ്,ഇന്റർനെറ്റ് ഒഫ് തിംഗ്സ്, വെബ് ഡിസൈനിംഗ്, ഡെവേപ്പ്സ് തുടങ്ങിയ നൂതന പ്രോഗ്രാമിംഗ് ട്രെയിനിംഗ് നൽകി വളവനാട് പി.ജെ യു.പി സ്‌കൂൾ . ടാൽറോപ്പ് ഗ്രൂപ്പിന്റെ tech@school പ്രോജക്ടിന്റെ ഭാഗമായാണ് ട്രെയിനിംഗ് നടന്നത്. കുട്ടികൾക്ക് ഭാവിയിൽ തൊഴിൽ സാദ്ധ്യത ഉള്ള പ്രോഗ്രാമിംഗാണിത്. ട്രെയിനിംഗുകൾ അഞ്ചാം ക്ലാസു മുതൽ കുട്ടികളെ പരിശീലിപ്പിക്കുന്നു. സ്‌കൂൾ മാനേജർ പി.പ്രകാശും ഹെഡ്മിസ്‌ട്രസ് പി. എസ്.പ്രേമയും ടാൽറോപ്പ് ടീമിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.സ്‌കൂൾ കമ്പ്യൂട്ടർ ലാബ് ക്ലാസുകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. സ്‌കൂളിൽനിന്ന് ഉപരിപഠനത്തിനായി പോകുന്ന കുട്ടികൾക്കും പരിശീലനം നൽകും.