കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ കീരിക്കാട് തെക്ക് മൂലേശ്ശേരിൽ 334- ാം നമ്പർ ശാഖയിൽ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ പനയ്ക്കൽ ദേവരാജൻ,ഡയറക്ടർ ബോർഡ് അംഗം എ.പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ബി ശശിധരൻ (പ്രസിഡന്റ്), എം.കെ പ്രദീപ് (വൈസ് പ്രസിഡന്റ്), എസ്.മണിക്കുട്ടൻ (സെക്രട്ടറി), വി.എം.രാജഗോപാൽ (ദേവസ്വം സെക്രട്ടറി), കെ.ശിശുപാലൻ (യൂണിയൻ കമ്മിറ്റി അംഗം), പത്മാക്ഷൻ,എസ്.ബാബു, അജിത്,പി.ശിവപ്രസാദ്, എസ്.മണിലാൽ,എസ്.പ്രവീൺ,ആർ.വിഷ്ണു രാജ്.(മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ),കെ.വിഷ്ണുദാസ്,ബി. സോമൻ,ടി.രാധാകൃഷ്ണൻ(പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.