കായംകുളം: പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡലകാല സമാപ്തി കുറിച്ചുകൊണ്ട്
ശരണ ഘോഷയാത്ര,ആഴി പൂജ,പേട്ട തുള്ളൽ തുടങ്ങിയവ 25, 26തീയതികളിൽ നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ്‌ ഡി.അയ്യപ്പൻ ,സെക്രട്ടറി സുരേഷ് രാമനാമഠം എന്നിവർ അറിയിച്ചു.മുഴങ്ങോടിക്കാവ് ദേവീക്ഷേത്രം, കാരാവള്ളിൽ ക്ഷേത്രം,മെഴുവാന കാവ് , ഏലിൽ കാവ്, പൊന്മാറിൽ ക്ഷേത്രം,പറവൂർ കാവ് ,കല്പകശ്ശേരി ക്ഷേത്രം, പനയന്നാർ കാവ് ക്ഷേത്രം, കാഞ്ഞിരപ്പള്ളി കളരി തുടങ്ങിയിടങ്ങളിൽ നിന്നും ഇരുമുടിക്കെട്ട് ഏന്തിയ ഭക്തർ വാദ്യമേളങ്ങൾ, താലപ്പൊലി, തീവട്ടി തുടങ്ങിയവയുടെ അകമ്പടിയോടെ നാളെ ദീപാരാധന സമയത്ത് ക്ഷേത്രത്തിൽ എത്തി ചേരും. രാത്രി 9മണി മുതൽ ആഴി പൂജ ആരംഭിക്കും.26ന് പുലർച്ചെ നെയ്യഭിഷേകം തുടർന്ന് പേട്ട തുള്ളൽ.