
ആലപ്പുഴ: നാഷണൽ ഹ്യുമൻ റൈറ്റ്സ് ആൻഡ് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ജില്ലാ സമ്മേളനം ദേശീയ ഉപദേശക സമിതി ചെയർമാൻ രമേഷ് മണി ഉദ്ഘാടനം ചെയ്തു. രോഗികൾക്കുള്ള വാട്ടർ ബെഡ് ദേശീയ ജനറൽ സെക്രട്ടറി മർഫി വേളോർവട്ടം, വാക്കർ ദേശീയ ജോയിന്റ് സെക്രട്ടറി അനീഷ്.ഡി.രാജ്, പഠനോപകരണങ്ങൾ സംസ്ഥാന സെക്രട്ടറി രേഖാ റാണി എന്നിവർ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.എസ്.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.ജി.ബിജു അദ്ധ്യക്ഷത വഹിച്ചു. സുമ എസ്.ധരൻ സ്വാഗതം പറഞ്ഞു. കെ.എ.ബഷീർ, പാറശ്ശാല വിജയൻ, ഡോ.സീനാ മുരുകൻ, മായാ വാസുദേവ്, സുരേഷ് ബാബു, വാഹിദ് പുത്തൻപുരയ്ക്കൽ എന്നിവർ സംസാരിച്ചു.