ആലപ്പുഴ: നെടുമുടി മാത്തൂർ കളരി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ മാത്തൂർ കുഞ്ഞുപിള്ള പണിക്കർ സ്മാരക പുരസ്ക്കാരത്തിന് കഥകളി നടൻ കലാനിലയം രാഘവനും മാത്തൂർ ഗോവിന്ദൻകുട്ടി സ്മാരക പുരസ്‌ക്കാരത്തിന് കഥകളി നടൻ കലാമണ്ഡലം കൃഷ്ണകുമാറും അർഹനായി. നാളെ വൈകിട്ട് നാലിന് മാത്തൂർ ശ്രീഭഗവതി ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്‌കാരികസമ്മേളനത്തിൽ മന്ത്രി പി.പ്രസാദ് അവാർഡ് സമ്മാനിക്കും. ഡോ. നെടുമുടി ഹരികുമാർ, സുദർശൻ വർണം, അഡ്വ.ജയകുമാർ എന്നിവർ പങ്കെടുക്കും. വൈകിട്ട് 6.30ന് നളചരിതം നാലാംദിവസം കഥകളിയും അരങ്ങേറും. അന്നേദിവസം രാവിലെ 10ന് കുടുംബസംഗമം നടക്കും.26 ന് രാവിലെ ആറിന് അഖണ്ഡനാമജപം, വൈകിട്ട് അഞ്ചിന് തിരുവാതിരകളി, 5.30ന് വേലകളി, 6.30ന് ഭരതനാട്യം, ഏഴിന് ഓട്ടന്തുള്ളൽ എന്നിവയുമുണ്ടാകും. വാർത്തസമ്മേളനത്തിൽ ഉണ്ണികൃഷണൻ, മാത്തൂർ മുരളീകൃഷ്ണൻ, ഡോ.നെടുമുടി ഹരികുമാർ, ഗോപകുമാർ പണിക്കർ എന്നിവർ പങ്കെടുത്തു.