ambala

അമ്പലപ്പുഴ : എച്ച്.സലാം എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കരുമാടി കെ. കെ. കുഞ്ചുപിള്ള സ്മാരക ഗ്രന്ഥശാലക്ക് നൽകിയ എൽ. സി. ഡി പ്രോജക്ടറിന്റെ പ്രവർത്തനത്തിന് തുടക്കമായി. കഥാകാവ്യ സദസും സംഘടിപ്പിച്ചു. പ്രൊജക്ടറിന്റെ സ്വിച്ച് ഓണും കഥാകാവ്യസദസിന്റെ ഉദ്ഘാടനവും എച്ച്.സലാം എം.എൽ.എ നിർവ്വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് സി.ഷൈലേന്ദ്രൻ അദ്ധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, സി.പി.എം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.ഷിബു, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എൻ.എസ്.ഗോപാലകൃഷ്ണൻ, ശാലിനി തോട്ടപ്പള്ളി, ബി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഷാജി കരുമാടി സ്വാഗതം പറഞ്ഞു.