ambala

അമ്പലപ്പുഴ : ആയിരങ്ങൾ പങ്കെടുത്ത പ്രാർത്ഥനയോടെ മുസ്തഫ ഹാജിയുടെ മയ്യത്ത് ഇജാബ പള്ളിയിൽ കബറടക്കി. നാട്ടുകാർ മുത്തഇക്ക എന്ന് വിളിച്ചിരുന്ന പ്രിമിയർ എക്സ്പോർട്സ് ഉടമ മുസ്തഫഹാജി (78) ഞായറാഴ്ചയാണ് മരിച്ചത്. ചെമ്മീൻ വ്യവസായ മേഖലയിലൂടെ കഠിനാദ്ധ്വാനം ചെയ്ത് സമ്പന്നതയിലേക്ക് ഉയർന്നപ്പോഴും സാധാരണക്കാരനെ പോലെ ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികൾക്കും മദ്റസകൾക്കും ഉൾപ്പടെ നിരവധി സഹായങ്ങൾ നൽകിയിരുന്നു. മഹൽ പ്രസിഡന്റ് ഇബ്രാഹിംകുട്ടിവിളക്കേഴം അദ്ധ്യക്ഷനായി . എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു . സി.ബി ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.