
അമ്പലപ്പുഴ: തരിശുകിടന്ന പറമ്പിൽ തണ്ണിമത്തൻ കൃഷി ആരംഭിച്ച് യുവാക്കൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് കളരി ക്ഷേത്രത്തിന് കിഴക്ക് ഒറവാരശേരി പുരയിടത്തിലാണ് ഒരു സംഘം യുവാക്കളുടെ കൂട്ടായ്മയായ സഹയാത്ര എന്ന സംഘടന തണ്ണിമത്തൻ കൃഷി ആരംഭിച്ചത്. എച്ച് .സലാം എം.എൽ.എ തൈ നടീൽ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സെെറസ്, അംഗം റംല ഷിഹാബുദ്ദീൻ, സഹയാത്ര പ്രസിഡന്റ് ആർ.രജിമോൻ, വൈസ് പ്രസിഡന്റ് ബാബു, ട്രഷറർ ബിജു തോമസ്, അംഗങ്ങളായ ഷോണി കുര്യൻ, ഷിഹാബ്, സി.വി.അനിയൻകുഞ്ഞ്, പി.സുരേന്ദ്രൻപിള്ള, കൃഷി ഓഫീസർ നീരജ എന്നിവർ പങ്കെടുത്തു.