
ചേർത്തല : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കടക്കരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ, മികച്ച പാർലമെന്ററിയൻ പി.ടി. തോമസ് എന്നിവരെ അനുസ്മരിച്ചു. കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് പി.ആർ. സലിം, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.പി.നമ്പ്യാർ, സെക്രട്ടറി പി.എഫ്.ജോർജ് കുട്ടി, ജി.ഹരിദാസ്,പി.പി. ജോയി എന്നിവർ സംസാരിച്ചു.