
ചേർത്തല : 92ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിൽ ഉയർത്താനുള്ള കൊടിക്കയറുമായി പദയാത്ര ആരംഭിച്ചു. ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ നിന്നാണ് ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര.
മുൻ എം.പി എ.എം. ആരിഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പദയാത്ര ക്യാപ്ടൻ വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സി.ആർ.ദേവരാജ് ചാരങ്കാട്ട് പതാക കൈമാറി. ഗുരുദേവ പ്രാർത്ഥനാ മണ്ഡപത്തിൽ പ്രത്യേക പൂജകൾക്കുശേഷം സ്വാമി പ്രഭോനന്ദതീർത്ഥ കൊടിക്കയർ ഏറ്റുവാങ്ങി വിജയഘോഷ് ചാരങ്കാട്ടിന് നൽകി. വിവിധസ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 29 ന് വൈകിട്ട് 6 ന് ശിവഗിരി സമാധി മണ്ഡപത്തിൽ കൊടിക്കയർ സമർപ്പണം നടത്തും. ശക്തീശ്വരം ക്ഷേത്രം പ്രസിഡന്റ് സി.കെ.ഷാജിമോഹൻ,താലൂക്ക് മഹാസമാധി ദിനാചരണ കമ്മറ്റി കൺവീനർ കെ.ആർ.രാജു കുത്തിയതോട്, വൈസ് ചെയർമാൻ വിദ്യാധരൻ തുറവൂർ, ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയിസ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ ലേജുമോൾ, പി.എം. പുഷ്‌കരൻ പുത്തൻക്കാവ്, ആർ.രമണൻ,ശാന്തകുമാർ, സുരേഷ്, രാജേന്ദ്രപ്രസാദ്, അശോകൻ ചാരങ്കാട്ട് എന്നിവർ സംസാരിച്ചു.