ഹരിപ്പാട് : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ദ്യുതി 2024 നടുവട്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കേരള സംസ്ഥാന പിന്നോക്ക വികസന കോർപറേഷൻ ചെയർമാൻ അഡ്വ.കെ.പ്രസാദ് സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി ആർ അദ്ധ്യക്ഷയായി. വാർഡ് മെമ്പറായ ബിജു കൃഷ്ണൻ, ഹരിപ്പാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ.എ, ഹെഡ്മാസ്റ്റർ ശശികുമാർ.എസ്, എസ്.എം.സി ചെയർമാൻ ജി.അനിൽകുമാർ , സീനിയർ അദ്ധ്യാപിക ശ്രീരേഖ എസ്.വി, വോളന്റിയർ ലീഡർ അശ്വിനി.ആർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജസീന്ത.സി തുടങ്ങിയവർ സംസാരിച്ചു. 27ന് ക്യാമ്പ് സമാപിക്കും.