ambala

അമ്പലപ്പുഴ: പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗ്ഗാ - മഹാവിഷ്ണു ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായി ആറാട്ടു സദ്യ നടന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപന ദിവസം നടന്ന ആറാട്ടു സദ്യ ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഉദ്ഘാടനം ചെയ്തു. നഴ്സുമാരായ ജോമോൾ, അനിത, ജീവനക്കാർ, ശാന്തി ഭവൻ അന്തേവാസികൾ തുടങ്ങി നാനാജാതി മതസ്ഥരും അന്നദാനത്തിൽ പങ്കെടുത്തു.