ഹരിപ്പാട്: മാനവ സംസ്കൃതിയുടെ നേതൃത്വത്തിൽ പി.ടി.തോമസ് സ്‌മൃതി ദിനം ആചരിച്ചു.ഹരിപ്പാട് ഗാന്ധി ഭവൻ സ്നേഹ വീട്ടിൽ നടന്ന സ്‌മൃതി ദിനം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ സുജിത്ത്.സി. കുമാരപുരം അദ്ധ്യക്ഷത വഹിച്ചു.ജേക്കബ് തറയിൽ,ആർ. റോഷിൻ, ആർ.ഷിയാസ്, എം.മുകേഷ്,ഗോകുൽ, തൻസിൽ,ബിനുമല്ലാക്കര,കീർത്തി, രാഹുൽ,അനൂപ്,രവീന്ദ്രൻ പിള്ള,ഷമീർ തുടങ്ങിയവർ പങ്കെടുത്തു.