
കായംകുളം: ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന കെ.കരുണാകരന്റെ 14-ാം മത് അനുസ്മരണ ദിനം ആചരിച്ചു.യോഗം കെ.പി.സി.സി മെമ്പർ അഡ്വ.യു. മുഹമ്മദ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു നസറുള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എ.ഹസൻകോയ, എം.ജബ്ബാർ കുട്ടി , ഇ.എം.അഷ്റഫ്, അൻസാരിക്കോയിക്കലേത്ത് , അനിതാ മുട്ടാണിക്കൽ, പി.ഷാനവാസ്, കെ.തൃദീപ് കുമാർ,ഹാഷിം സേട്ട്, ബാബു പട്ടിരേത്ത് , യൂസഫ് അറാഫത്ത്, ബാബു ജി.പരിപ്ര, വത്സല, ബഷീർ പെരിങ്ങാല, തോമസ് പാണാലിൽ , സുനിൽ പി.ഡാനിയൽ എന്നിവർ സംസാരിച്ചു.