ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗുരുകൃപ മൈക്രോ ഫിനാൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മതസൗഹാർദ്ദ ദീപക്കാഴ്ച ഇന്ന് നടക്കും. കിടങ്ങാംപറമ്പ് ക്ഷേത്രം മുതൽ കോർത്തശ്ശേരി കുരിശടി വരെയുള്ള ഭാഗത്താണ് ദീപക്കാഴ്ച ഒരുക്കുക. വൈകിട്ട് 6.30ന് ക്ഷേത്രസന്നിധിയിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കിഴക്കേ ജുമാഅത്ത് മസ്താൻപള്ളി പ്രസിഡന്റ് അഡ്വ. കെ.നെജീബ്, തത്തംപള്ളി പള്ളി വികാരി ഡോ. ജോസഫ് പുതുപ്പറമ്പിൽ എന്നിവർ ചേർന്ന് വൈകിട്ട് 6.30ന് ക്ഷേത്രസന്നിധിയിലെ നിലവിളക്കിൽ ആദ്യ ദീപം തെളിക്കക്കും. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, കിടങ്ങാംപറമ്പ് ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ, 12എ ശാഖയോഗം പ്രസിഡന്റ് ജി.മോഹൻദാസ്, നീലിമ വിദ്യാഭവൻ ഡയറക്ടർ സിബിജോർജ്ജ്, വിവേകോദയം വായനശാല പ്രസിഡന്റ് കെ.കെ.സുലൈമാൻ തുടങ്ങിയവർ പങ്കെടുക്കും.