
ആലപ്പുഴ: കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക്കിന്റെ ഏഴാമത് വാർഷികം എച്ച്.സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോഡിനേറ്റർ എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ സിമി ഷാഫി ഖാൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ ടെസി ബേബി എന്നിവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ സുനിത മിഥുൻ സ്വാഗതവും സ്നേഹിതാ കൗൺസിലർ ചരണ്യ നന്ദിയും പറഞ്ഞു.സ്കിറ്റ് മത്സരത്തിൽ തകഴി സി.ഡി.എസ് ഒന്നാം സ്ഥാനം നേടി. ആറാട്ടുപുഴ, ചെറിയനാട് എന്നീ സി.ഡി.എസുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.