
അമ്പലപ്പുഴ: ഗവ. മോഡൽ വി.എച്ച്.എച്ച്.എസ് അമ്പലപ്പുഴ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പയിനിൽ ജീവനവുമായി ബന്ധപ്പെട്ട് ജലസംരക്ഷണം പ്രമേയമാക്കി 'ജലം ജീവിതം' എന്ന തെരുവുനാടകം അവതരിപ്പിച്ചു. വഴിച്ചേരി ചക്കരക്കടവ് പള്ളിക്ക് സമീപം നഗരസഭ കൗൺസിലർ ബിന്ദു തോമസ് നാടകം ഉദ്ഘാടനം ചെയ്തു. വോളണ്ടിയർ മഹാലക്ഷ്മി സ്വാഗതവും, അശ്വിൻലാൽ നന്ദിയും പറഞ്ഞു. അമൃതം മിഷൻ കോ ഓർഡിനേറ്റർ ജയശ്രീ പങ്കെടുത്തു. കുട്ടികളുടെ നാടകാവതരണം ബഹുജന പങ്കാളിത്തത്താൽ ശ്രദ്ധേയമായി.